കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 50 മുതൽ 500 ദീനാർ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥി പബ്ലിക് അതോറിറ്റി. ബീച്ചുകളിലും പാർക്കുകളിലും മറ്റും എത്തുന്നവർ കുപ്പിയും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കാൻ സ്ഥാപിച്ച കൊട്ടകളിൽ തന്നെ ഇടണം.
ഇതിന് പകരം തുറന്ന സ്ഥലങ്ങളിലും റോഡുകളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണതയുണ്ട്. ഇൗ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. പരിസ്ഥിതി പബ്ലിക് അതോറിറ്റി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ പോസ്റ്ററുകൾ സ്ഥാപിച്ചു. ബീച്ചുകളിലും മറ്റും സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തി ശുചീകരണവും നടക്കുന്നു. നിയമലംഘകർക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരിസ്ഥിതി വകുപ്പിന് വാട്സ്ആപിൽ പരാതികളും നിർദേശങ്ങളും അയക്കാൻ അധികൃതർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഞായർ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെ 92222157 എന്ന നമ്പറിൽ ബന്ധപ്പെടാം. പ്രവൃത്തി ദിവസങ്ങളിലല്ലാത്ത സമയങ്ങളില്‍ 157 എന്ന ഹോട്ട്ലൈന്‍ വഴി വിളിക്കാമെന്നും ആഴ്ചയില്‍ എല്ലാ ദിവസവും സേവനങ്ങള്‍ ലഭ്യമാകുമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.