കുവൈത്ത് സിറ്റി: പി.എം ഫൗണ്ടേഷൻ, ഗൾഫ് മാധ്യമവുമായി ചേർന്ന് നടത്തിയ ടാലൻറ് സെർച് പരീക്ഷയിലെ വിജയികൾക്ക് സമ്മാനം കൈമാറി. ഫർവാനിയ െഎഡിയൽ ഒാഡിറ്റോറിയത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ച് ലളിതമായി നടത്തിയ ചടങ്ങിൽ ഗൾഫ് മാധ്യമം കുവൈത്ത് റെസിഡൻറ് മാനേജർ പി.ടി. ശരീഫ് സമ്മാനം കൈമാറി. അൽമ ട്രിസ സുനിൽ, ക്ലാരിൻ മെനിസെസ്, മിഷാൽ കണ്ടപത്ത്, മനുശ്രീ പവൻകുമാർ, അലിഷ നഗീം, വൈഷ്ണവി പ്രദീപ് നമ്പ്യാർ, നിദ ഫാത്തിമ എന്നിവരാണ് കുവൈത്തിൽനിന്ന് ഉന്നതവിജയം നേടിയത്.
പി.എം ഫൗണ്ടേഷെൻറ 'അവാർഡ് ഒാഫ് എക്സലൻസ്' സർട്ടിഫിക്കറ്റും 10,000 രൂപ മൂല്യമുള്ള സമ്മാനങ്ങളുമാണ് ഇവർക്ക് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തവരിൽനിന്ന് തുടർ പരീക്ഷയിലൂടെ ഏറ്റവും മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് പി.എം ഫൗണ്ടേഷൻ ഒന്നേകാൽ ലക്ഷം രൂപയുടെ സ്കോളർഷിപ്പും തുടർപഠന മാർഗനിർദേശങ്ങളും നൽകും. പത്താം ക്ലാസ് പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+/ A1 നേടിയ വിദ്യാർഥികളാണ് മാറ്റുരച്ചതിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്.
പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ മാറ്റുനോക്കാൻ പര്യാപ്തമായിരുന്നു ചോദ്യങ്ങൾ. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് ഒരേസമയം പരീക്ഷ എഴുതിയത്. ഗൾഫ് മാധ്യമം കുവൈത്ത് സർക്കുലേഷൻ ഇൻ ചാർജ് എസ്.പി. നവാസ്, ബ്യൂറോ ഇൻ ചാർജ് എ. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.