കുവൈത്ത് സിറ്റി: മലയാളി ഏജൻറ് കുവൈത്തിലേക്ക് ഗാർഹിക വിസയിൽ കൊണ്ടുവന്ന മൂവാറ്റ ുപുഴ സ്വദേശിനി അഞ്ചുമാസത്തെ ദുരിത ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി. ബ്യൂട്ടീഷ ൻ ജോലിക്കെന്ന പേരിൽ കൊണ്ടുവന്ന് അറബി വീട്ടിൽ ആക്കിയ ഇവർ തലചുറ്റി വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിയ അവസരം ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ബ്യൂട്ടീഷൻ സംഘടനയുടെ സഹായത്തോടെ നെടുമ്പാശേരി വഴി ഇവർ നാട്ടിലെത്തി. കുവൈത്തിലെ ഷംസുദ്ദീൻ എന്ന മലയാളി ഏജൻറാണ് തന്നെ അറബി വീട്ടിലേക്ക് കൈമാറിയതെന്ന് ഇവർ പറയുന്നു. ഷംസുദ്ദീൻ വിവിധ രാജ്യക്കാരായ നൂറോളം പേരെ ഇങ്ങനെ ചൂഷണം ചെയ്യുന്നതായി യുവതി സാക്ഷ്യപ്പെടുത്തുന്നു. വിമാന ടിക്കറ്റിനടക്കം 60,000ത്തിലധികം രൂപ മുടക്കിയാണ് ഇവർ കുവൈത്തിലെത്തിയത്.
അഞ്ചുമാസം മുമ്പ് ഇൗരാറ്റുപേട്ടയിലെ മാക്സ്വെൽ എന്ന സ്ഥാപനം വഴിയാണ് വിദേശയാത്ര തരപ്പെടുത്തിയത്. സ്ഥാപനത്തിനും ഉടമക്കുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ചുമാസത്തോളം ശരിയായ രീതിയിൽ ഭക്ഷണം പോലും ലഭിക്കാതെ ദുരിതജീവിതമായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.