പ്രോ​ഗ്ര​സി​വ് പ്ര​ഫ​ഷ​ന​ൽ ഫോ​റം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന വീ​ട്

പ്രോ​ഗ്ര​സി​വ് പ്ര​ഫ​ഷ​ന​ൽ ഫോ​റം വീ​ട് താ​ക്കോ​ൽ ദാ​നം നാ​ളെ

കു​വൈ​ത്ത് സി​റ്റി: പ്രോ​ഗ്ര​സി​വ് പ്ര​ഫ​ഷ​ന​ൽ ഫോ​റം വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ൽ​പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ വി​ത​ര​ണം മ​ന്ത്രി ബി​ന്ദു​വി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ എം.​എ​ൽ.​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ൽ​പ​റ്റ സോ​ൺ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് യു. ​വേ​ണു​ഗോ​പാ​ല​ൻ നി​ർ​മാ​ണം നി​യ​ന്ത്രി​ച്ച പി.​പി.​എ​ഫ് പ്ര​തി​നി​ധി ഹ​രീ​ഷ്, പി.​പി.​എ​ഫ് മു​ൻ പ്ര​സി​ഡ​ന്റ് ഇ​ട​വ​ത്തു രാ​ജ​ഗോ​പാ​ൽ, ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ബി. സു​രേ​ഷ് ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പി.​പി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. തോ​മ​സ് സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷേ​ർ​ളി ശ​ശി​രാ​ജ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Progressive Professional Forum Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.