കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും കോവിഡ് മുൻനിരപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം മാർച്ച് ഒന്നിന് ആരംഭിക്കും.
സാമൂഹികക്ഷേമ വകുപ്പിനും ജംഇയ്യകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് ഒന്നാം തരംഗത്തിെൻറ സമയത്ത് മുൻനിര സേവനമേഖലയിൽ ഉണ്ടായിരുന്ന ജീവനക്കാർക്കാണ് സൗജന്യ റേഷൻ.
ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങൾ അയച്ച വിവരങ്ങൾ പ്രകാരം വാണിജ്യമന്ത്രാലയമാണ് ഭക്ഷ്യവിതരണത്തിനുള്ള പട്ടിക തയാറാക്കിത്. വിദേശികൾ ഉൾപ്പെടെ 90,000 പേരെ ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ഒന്ന് മുതൽ വിതരണം ആരംഭിക്കാനാണ് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ ശുറൈആൻ നിർദേശം നൽകിയത്. വാണിജ്യ മന്ത്രാലയം, സാമൂഹികക്ഷേമ വകുപ്പ്, സഹകരണ സംഘങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് ഭക്ഷ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുക.
സ്വദേശികൾക്ക് റേഷൻ കടകൾ വഴിയും വിദേശികൾക്ക് സാമൂഹികക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ കമ്യൂണിറ്റി ഹാളുകൾ കേന്ദ്രീകരിച്ചും ആയിരിക്കും റേഷൻ ലഭ്യമാക്കുക. മുൻ അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അസ്സബാഹിെൻറ നിർദേശ പ്രകാരം 2020ൽ മന്ത്രിസഭയാണ് കോവിഡ് മുന്നണിപ്പോരാളികൾക്ക് പാരിതോഷികം നൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.