കുവൈത്ത് സിറ്റി : രാജ്യത്ത് ഈ വർഷം പെയ്തത് റെക്കോർഡ് മഴ. ഈ വർഷത്തെ സീസണിൽ 106 മില്ലിമീറ്റർ മഴയാണ് രാജ്യത്ത് ലഭിച്ചതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
ഇത് 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. 1934, 1997, 2013,2018 വർഷങ്ങളിൽ രാജ്യത്ത് കനത്തമഴ പെയ്തിരുന്നു. ഈ വർഷത്തെ മഴ അവയുടെ അളവിനേക്കാൾ കൂടുതലാണെന്ന് സെന്റർ ഡയറക്ടർ ജനറൽ യൂസഫ് അൽ ഉജൈരി പറഞ്ഞു.
2018 ൽ രേഖപ്പെടുത്തിയത് 58 മില്ലിമീറ്റർ മഴയാണ്. 1934 ൽ ‘അൽ ഹദ്ദാമ’ മഴ രാജ്യത്തെ പ്രളയത്തിൽ അകപ്പെടുത്തുകയും 18,000 ഓളം പേർക്ക് കനത്ത നാശം വരുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.