കുവൈത്ത് സിറ്റി: ജഹ്റയിലെ റെഡ് പാലസ്, മ്യൂസിയം എന്നിവ ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി സന്ദർശിച്ചു. നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻ.സി.സി.എ.എൽ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജസ്സറും കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചരിത്രപരമായ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി.
റോഡ്, നടപ്പാതകൾ, ടെറസുകൾ, പൂന്തോട്ടങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുടെ നവീകരണം ഉൾപ്പെടെയുള്ള പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലെ പുരോഗതി അധികൃതർ മന്ത്രിയെ ധരിപ്പിച്ചു. ശൈഖ് മുബാറക് അസ്സബയുടെ ഭരണകാലത്ത് നിർമിച്ച റെഡ് പാലസ് കുവൈത്തിന്റെ ചരിത്രപരമായ അടയാളങ്ങളിലൊന്നാണ്. രാജ്യത്തിന്റെ തനതായ വാസ്തുവിദ്യയും മരുഭൂമിയുടെ പ്രകൃതിയും ഉൾക്കൊള്ളുന്നതാണ് ഇതിന്റെ നിർമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.