Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറെ​ഡ് പാ​ല​സ് മു​ഖം...

റെ​ഡ് പാ​ല​സ് മു​ഖം മി​നു​ക്കു​ന്നു

text_fields
bookmark_border
Red Palace
cancel
camera_alt

റെ​ഡ് പാ​ല​സ്,  മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ​യി​ലെ റെ​ഡ് പാ​ല​സ്, മ്യൂ​സി​യം എ​ന്നി​വ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​ർ മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി സ​ന്ദ​ർ​ശി​ച്ചു. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ, ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (എ​ൻ.​സി.​സി.​എ.​എ​ൽ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ജ​സ്സ​റും കൗ​ൺ​സി​ലി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ച​രി​ത്ര​പ​ര​മാ​യ പാ​ല​സി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി വി​ല​യി​രു​ത്തി.

റോ​ഡ്, ന​ട​പ്പാ​ത​ക​ൾ, ടെ​റ​സു​ക​ൾ, പൂ​ന്തോ​ട്ട​ങ്ങ​ൾ, പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലെ പു​രോ​ഗ​തി അ​ധി​കൃ​ത​ർ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. ശൈ​ഖ് മു​ബാ​റ​ക് അ​സ്സ​ബ​യു​ടെ ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച റെ​ഡ് പാ​ല​സ് കു​വൈ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ത​ന​താ​യ വാ​സ്തു​വി​ദ്യ​യും മ​രു​ഭൂ​മി​യു​ടെ പ്ര​കൃ​തി​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഇ​തി​ന്റെ നി​ർ​മി​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Red PalaceInformation and Culture Minister
News Summary - Red Palace
Next Story