ശൈഖ്​ സബാഹ്​ അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹിന്​ ആദരമർപ്പിച്ച്​ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നടത്തിയ രക്തദാന ക്യാമ്പ്

അമീറിന് ആദരം; ഫോക്​ രക്തദാന ക്യാമ്പ്​ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹിന്​ ആദരമർപ്പിച്ച്​ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ കുവൈത്ത് ബ്ലഡ് ബാങ്കി​െൻറ സഹകരണത്തോടെ അദാൻ കോഓപറേറ്റിവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിലാണ്​ രക്തദാന ക്യാമ്പ് നടത്തിയത്.

വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഉച്ചക്ക്​ 1.30 വരെ നീണ്ട ക്യാമ്പിൽ 150ലധികം ആളുകളാണ് രക്തം ദാനം ചെയ്തത്​. കുവൈത്തിൽ ദുഃഖാചരണം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉദ്​ഘാടന ചടങ്ങുകൾ ഇല്ലാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.രക്തദാനം ചെയ്തവർക്ക് പ്രശംസപത്രവും അൽ മുല്ല എക്സ്ചേഞ്ചി​െൻറ സമ്മാനങ്ങളും നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.