കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുടെ വിൽപന, നിർമാണം എന്നീ കുറ്റകൃത്യങ്ങളിൽ നിരവധിപേർ പൊലീസ് പിടിയിലായി.ലഹരിപാനീയങ്ങളുടെ കച്ചവടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്റ്റിലായതാണ് ആദ്യ സംഭവം. ഇവരിൽനിന്ന് ഇറക്കുമതി ചെയ്ത 206 കുപ്പി വൈൻ കണ്ടെത്തി. പിടിയിലായവരിൽ ഒരാൾ അറബിയും മറ്റേയാൾ ഏഷ്യക്കാരനുമാണ്. പ്രാദേശിക വൈൻ നിർമാണത്തിന് ഫാക്ടറികൾ നടത്തിയ ഒമ്പതുപേരെയും പിടികൂടി.
ഏഷ്യൻ പൗരത്വമുള്ള ഇവർ രണ്ട് ഫാക്ടറികൾ നടത്തിവരുകയായിരുന്നു. അഹമ്മദി ഗവർണറേറ്റിൽ പ്രാദേശികമായി നിർമിച്ച ലഹരിവസ്തുക്കൾ കൈവശംവെച്ച രണ്ടുപേരെയും പിടികൂടി. പിടിയിലായവരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.