കുവൈത്ത് സിറ്റി: കുവൈത്തിൽ സൈനികർക്ക് മുൻകൂർ അനുമതിയില്ലാതെ മാധ്യമപ്രവർത്തകരോട് പ്രതികരണം നടത്തുന്നതിനും വ്യക്തിഗത വിവരങ്ങളും യൂനിഫോമിലുള്ള ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനും വിലക്കേർപ്പെടുത്തി.
സൈനിക കത്തിടപാടുകൾ, പ്രവർത്തനങ്ങൾ, യൂനിറ്റുകൾ നടത്തുന്ന ചുമതലകൾ, സൈനിക സൗകര്യങ്ങൾ, വാഹനങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തുകയോ പങ്കിടുകയോ ചെയ്യുന്നതും വിലക്ക് പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി.
കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയ ജീവനക്കാർക്കും ഇത്തരത്തിൽ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. നിർദേശം ലംഘിച്ചാൽ ജീവനക്കാർ അച്ചടക്ക നടപടികളും ക്രിമിനൽ നടപടികളും നേരിടേണ്ടിവരും. ലംഘനത്തിന്റെ സ്വഭാവവും തീവ്രതയും അനുസരിച്ചായിരിക്കും നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.