കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തം വ്യാപകമായി. വേനൽക്കാലത്ത് തീപിടിത്തങ്ങൾ പെരുകുന്ന പതിവുകാഴ്ച തന്നെയാണ് ഇത്തവണയും. 50 ഡിഗ്രിക്കടുത്താണ് നിലവിൽ പകൽ ചൂട്. ഇതിനാൽ മിക്ക ദിവസങ്ങളിലും ഒന്നിലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറിയ തീപിടിത്തങ്ങൾ വേറെയും. ഉയർന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക താരതമ്യേന പ്രയാസകരമാണ്. കൊടും ചൂടിൽ തീപിടിത്ത സാധ്യത കൂടുതലായതിനാൽ പെട്ടെന്ന് തീ പിടിക്കുന്നതും പടരുന്നതും തടയുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് അഗ്നിശമന സേനയുടെ മുന്നറിയിപ്പുണ്ട്. എളുപ്പത്തിൽ തീപിടിക്കാനിടയുള്ള വസ്തുക്കൾ സുരക്ഷാ സംവിധാനങ്ങളോടുകൂടി സൂക്ഷിക്കണമെന്നാണ് നിർദേശം. ജനറൽ ഫയർഫോഴ്സ് ഡിപ്പാർട്ടുമെന്റാണ് ഇത് സംബന്ധിച്ച് സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
വീടുകളിൽ തീ പിടിത്തമുണ്ടാകുന്നതും പതിവാണ്. അടുക്കളയിലെ ഇലക്ട്രിക് പാചക സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, മൈക്രോ ഓവൻ എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കണം. ശക്തമായ ചൂടും അതിനിടയിൽ തിരക്ക് പിടിച്ച് ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യേണ്ടി വരുന്നതിനാലും ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കൂടുതലാണ്. തീ കെടുത്താനുള്ള പ്രാഥമിക സംവിധാനങ്ങൾ എല്ലാ വീടുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
സുരക്ഷിതമായ ഇടങ്ങളിൽ മാത്രം നിർത്തിയിടുക, വാഹനത്തിലിരുന്ന് പുകവലിക്കരുത്, അശ്രദ്ധമായി വാഹനത്തിൽ സാധനങ്ങൾ അടുക്കും ചിട്ടയുമില്ലാതെ വലിച്ചുവാരിയിടരുത്, പവർബാങ്കും പോർട്ടബിൾ ചാർജറും പോലെയുള്ള സാധനങ്ങൾ വാഹനത്തിൽ വെക്കരുത്, കരിയും പുകയും കാണുന്നതും കരിഞ്ഞ മണവും പോലെയുള്ള അടയാളങ്ങൾ ഒരു നിമിഷം പോലും അവഗണിക്കരുത്.
പുകവലിക്കാൻ വേണ്ടി ഗ്യാസ് ലൈറ്റർ വാഹനത്തിൽ കരുതുന്നത് അപകടമാണ്. എയർ ഫ്രഷ്നറും ചൂടിൽ പൊട്ടിത്തെറിക്കാൻ സാധ്യത ഏറെയാണ്. റേഡിയേറ്ററിൽ വെള്ളം/ കൂളൻറ് ഉണ്ടെന്ന് ഉറപ്പാക്കണം. വാഹനങ്ങൾ കഴിയുമെങ്കിൽ തണലത്ത് നിർത്തിയിടാൻ ശ്രദ്ധിക്കണം. നിർത്തിയിടുന്ന വാഹനത്തിെൻറ ചില്ല് ഒരിഞ്ച് തുറന്നുവെക്കുന്നത് വായുസഞ്ചാരത്തിന് സഹായിക്കും. വാഹനം തുറന്നയുടനെ എ.സി. പ്രവർത്തിപ്പിക്കുന്നത് നല്ലതല്ല. അൽപം തുറന്നുവെച്ചശേഷം സ്റ്റാർട്ട് ചെയ്ത് ഓടിത്തുടങ്ങുേമ്പാൾ പ്രവർത്തിപ്പിക്കലാണ് ഉചിതം, പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വണ്ടിയിൽ അലക്ഷ്യമായി വാരിവലിച്ചിടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.