Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂ​ടു​കാ​ല​മാ​ണ്;...

ചൂ​ടു​കാ​ല​മാ​ണ്; ക​രു​ത​ലോ​ടെയിരിക്കാം

text_fields
bookmark_border
temperature
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ വേ​ന​ൽ ക​ന​ത്തു​തു​ട​ങ്ങി​യ​തോ​ടെ തീ​പി​ടി​ത്തം വ്യാ​പ​ക​മാ​യി. വേ​ന​ൽ​ക്കാ​ല​ത്ത് തീ​പി​ടി​ത്ത​ങ്ങ​ൾ പെ​രു​കു​ന്ന പ​തി​വു​കാ​ഴ്ച ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും. 50 ഡി​ഗ്രി​ക്ക​ടു​ത്താ​ണ്​ നി​ല​വി​ൽ പ​ക​ൽ ചൂ​ട്. ഇ​തി​നാ​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഒ​ന്നി​ല​ധി​കം തീ​പി​ടി​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്. ചെ​റി​യ തീ​പി​ടി​ത്ത​ങ്ങ​ൾ വേ​റെ​യും. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​നൊ​പ്പം ചൂ​ടു​ള്ള കാ​റ്റും ആ​ഞ്ഞു​വീ​ശു​ന്ന​തു​മൂ​ലം ആ​ളി​പ്പ​ട​രു​ന്ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക താ​ര​ത​മ്യേ​ന പ്ര​യാ​സ​ക​ര​മാ​ണ്. കൊ​ടും ചൂ​ടി​ൽ തീ​പി​ടി​ത്ത സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ പെ​ട്ടെ​ന്ന് തീ ​പി​ടി​ക്കു​ന്ന​തും പ​ട​രു​ന്ന​തും ത​ട​യു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ മു​ന്ന​റി​യി​പ്പു​ണ്ട്. എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കാ​നി​ട​യു​ള്ള വ​സ്​​തു​ക്ക​ൾ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ്​ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും പ്ര​ത്യേ​കം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വീ​ടു​ക​ളും അ​പാ​ർ​ട്ട്മെ​ന്റു​ക​ളും ശ്ര​ദ്ധി​ക്ക​ണം

വീ​ടു​ക​ളി​ൽ തീ ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്. അ​ടു​ക്ക​ള​യി​ലെ ഇ​ല​ക്ട്രി​ക് പാ​ച​ക സം​വി​ധാ​ന​ങ്ങ​ൾ, ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ, മൈ​ക്രോ ഓ​വ​ൻ എ​ന്നി​വ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. ശ​ക്ത​മാ​യ ചൂ​ടും അ​തി​നി​ട​യി​ൽ തി​ര​ക്ക് പി​ടി​ച്ച് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പാ​ച​കം ചെ​യ്യേ​ണ്ടി വ​രു​ന്ന​തി​നാ​ലും ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. തീ ​കെ​ടു​ത്താ​നു​ള്ള പ്രാ​ഥ​മി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

വാ​ഹ​ന​ങ്ങ​ളി​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണം

സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ളി​ൽ മാ​ത്രം നി​ർ​ത്തി​യി​ടു​ക, വാ​ഹ​ന​ത്തി​ലി​രു​ന്ന്​ പു​ക​വ​ലി​ക്ക​രു​ത്, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ അ​ടു​ക്കും ചി​ട്ട​യു​മി​ല്ലാ​തെ വ​ലി​ച്ചു​വാ​രി​യി​ട​രു​ത്, പ​വ​ർ​ബാ​ങ്കും പോ​ർ​ട്ട​ബി​ൾ ചാ​ർ​ജ​റും പോ​ലെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ വെ​ക്ക​രു​ത്, ക​രി​യും പു​ക​യും കാ​ണു​ന്ന​തും ക​രി​ഞ്ഞ മ​ണ​വും പോ​ലെ​യു​ള്ള അ​ട​യാ​ള​ങ്ങ​ൾ ഒ​രു നി​മി​ഷം പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്.

പു​ക​വ​ലി​ക്കാ​ൻ വേ​ണ്ടി ഗ്യാ​സ്​ ലൈ​റ്റ​ർ വാ​ഹ​ന​ത്തി​ൽ ക​രു​തു​ന്ന​ത്​ അ​പ​ക​ട​മാ​ണ്. എ​യ​ർ ഫ്ര​ഷ്​​ന​റും ചൂ​ടി​ൽ പൊ​ട്ടി​ത്തെ​റി​ക്കാ​ൻ​ സാ​ധ്യ​ത ഏ​​റെ​യാ​ണ്. റേ​ഡി​യേ​റ്റ​റി​ൽ വെ​ള്ളം/ കൂ​ള​ൻ​റ്​ ഉ​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ ക​ഴി​യു​മെ​ങ്കി​ൽ ത​ണ​ല​ത്ത്​ നി​ർ​ത്തി​യി​ടാ​ൻ ശ്ര​ദ്ധി​ക്ക​ണം. നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ത്തി​െൻറ ചി​ല്ല്​ ഒ​രി​ഞ്ച്​ തു​റ​ന്നു​വെ​ക്കു​ന്ന​ത്​ വാ​യു​സ​ഞ്ചാ​ര​ത്തി​ന്​ സ​ഹാ​യി​ക്കും. വാ​ഹ​നം തു​റ​ന്ന​യു​ട​നെ എ.​സി. പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്​ ന​ല്ല​ത​ല്ല. അ​ൽ​പം തു​റ​ന്നു​വെ​ച്ച​ശേ​ഷം സ്​​റ്റാ​ർ​ട്ട്​ ചെ​യ്​​ത്​ ഓ​ടി​ത്തു​ട​ങ്ങു​േ​മ്പാ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​ലാ​ണ്​ ഉ​ചി​തം, പെ​ട്ടെ​ന്ന്​ തീ​പി​ടി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ വ​ണ്ടി​യി​ൽ അ​ല​ക്ഷ്യ​മാ​യി വാ​രി​വ​ലി​ച്ചി​ട​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire accidentssummer awareness
News Summary - Summer Awareness
Next Story