കുവൈത്ത് സിറ്റി: തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതായി കുവൈത്ത്. ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ സെഷനുമുമ്പ് നടന്ന പ്രത്യേക ചർച്ചയിൽ കുവൈത്ത് ഫസ്റ്റ് സെക്രട്ടറി ഫഹദ് മുഹമ്മദ് ഹാജിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാപരമായി സമാധാനത്തിൽ വിശ്വസിക്കുന്നവരാണ് കുവൈത്ത് ഭരണകൂടം. രാജ്യത്തിന്റെ ലക്ഷ്യവും സമീപനവും സമാധാനമാണെന്ന് രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്നുണ്ട്.
സംഘർഷം തടയൽ, സമാധാനപരമായ മാർഗങ്ങളിലൂടെയുള്ള പ്രശ്നപരിഹാരം എന്നിവ കുവൈത്ത് വിദേശനയത്തിന്റെ അടിസ്ഥാന സ്തംഭങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന മാർഗങ്ങളിലൂടെ തർക്കം പരിഹരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഐക്യരാഷ്ട്രസഭ ചാർട്ടറിൽ ഉണ്ട്. ചർച്ച, മധ്യസ്ഥത, അനുരഞ്ജനം, വ്യവഹാരം, ജുഡീഷ്യൽ ഒത്തുതീർപ്പ് എന്നിവയിലൂടെയാണ് സമാധാനം കൈവരുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംഘർഷം ഉണ്ടാകുന്നതിനുമുമ്പ് അത് തടയുന്നതിനുള്ള ഫലപ്രദ പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.