കുവൈത്ത് സിറ്റി: ശുവൈഖ് തുറമുഖത്ത് ഒരാഴ്ചക്കിടെ വീണ്ടും വൻ നിരോധിത ഗുളിക വേട്ട. 5.7 ദശലക്ഷം നിരോധിത ഗുളികകളാണ് ഇത്തവണ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഒരു കോടി നിരോധിത ഗുളികകൾ പിടിച്ചെടുത്തിരുന്നു. ഒരു ഗൾഫ് രാജ്യത്തിൽനിന്ന് വന്ന കണ്ടെയ്നറിലാണ് ഗുളികൾ കണ്ടെടുത്തത്. ഒരു മാസം മുമ്പ് വന്ന രണ്ട് കണ്ടെയ്നറുകൾ സംശയത്തെ തുടർന്ന് വെയർ ഹൗസിൽ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. ഇറക്കുമതി ചെയ്ത കമ്പനി ഇത് തിരികെ കയറ്റി അയക്കാൻ ശ്രമം നടത്തിയപ്പോഴാണ് അധികൃതർ സംശയം വർധിച്ച് വിശദപരിശോധന നടത്തിയത്. ഇതിൽ 5.7 ദശലക്ഷം ഗുളികൾ കണ്ടെടുക്കുകയായിരുന്നു. ഇത് കുവൈത്തിൽ നിരോധിക്കപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.