കുവൈത്ത് സിറ്റി: കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നൽകി തനിമ കുവൈത്ത് ‘വേനൽതനിമ-2024’ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. സർവൈവൽ ലീഡർഷിപ്പ് എന്ന വിഷയത്തിൽ നടത്തിയ മൂന്നു ദിവസത്തെ സ്റ്റേ-ക്യാമ്പിൽ നാലു മുതൽ മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 150ഓളം കുട്ടികൾ പങ്കെടുത്തു.
വേനൽത്തനിമ കൺവീനർ ഷാമോൻ ജേക്കബ്, ജോയിന്റ് കൺവീനർമാരായ മേരി ജോൺ, ജേക്കബ് മാത്യു, ക്യാമ്പ് ഡയറക്ടർ ബാബുജി ബത്തേരി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ജോൺ ജോളി അധ്യക്ഷത വഹിച്ചു. ബ്രിയാന്നാ തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. ധീരജ് ഭരദ്വാജ് മുഖ്യപ്രഭാഷണം നടത്തി. അമൽ ഹരിദാസ് കുട്ടികൾക്കുള്ള സന്ദേശം കൈമാറി.
കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഗെയിംസ്, ആവേശം, ജംഗിൾ ബുക്ക് ഗ്രൂപ്പുകൾ ബെസ്റ്റ് ഗ്രൂപ്പുകൾക്കുള്ള സമ്മാനം സ്വന്തമാക്കി. ഫ്രൂട്ട്സ് ഗ്രൂപ് ഓവറോൾ ചാമ്പ്യൻമാരായി. ആൻഡ്രിയ ഷേർളി ഡിക്രൂസിനെ ക്യാമ്പ് ഐക്കണായി തിരഞ്ഞെടുത്തു. അലൻ ഷാ ജേക്കബ്, ഷെസാ ഫർഹീൻ, ഇവാൻ ജേക്കബ്, മാളവിക ഷൈജു, ജെസ്വിൻ ജോഷി, തെരേസ അന്നു തോമസ് എന്നിവർ ബെസ്റ്റ് ക്യാമ്പർക്കുള്ള ട്രോഫിയും ഗിഫ്റ്റ് വൗച്ചറും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ കാൽവിൻ തോമസ് സ്വാഗതവും ലിഡിയ ആൻ ഷിജു നന്ദിയും പറഞ്ഞു. എയ്ഞ്ചലിൻ ഷാ ജേക്കബ്, ഡെൻസൽ ഡൊമിനിക് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.