കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ചെലവ് 50 ശതമാനത്തിലേറെ ഉയരും. നിലവിൽ 900 ദീനാറുള്ളത് 1400 മുതൽ 1500 ദീനാർ വരെയായി ഉയരുമെന്ന് റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ വൃത്തങ്ങൾ. കോവിഡ് കാലത്ത് നിർത്തിവെച്ച റിക്രൂട്ട്മെൻറ് പുനരാരംഭിച്ചിട്ടില്ല. വീണ്ടും ആരംഭിക്കുേമ്പാൾ കമ്പനികൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഏറെക്കാലം പ്രവർത്തനം നിർത്തിവെച്ചതിനാൽ വലിയ നഷ്ടം സംഭവിച്ച കമ്പനികൾ അതിൽ ഒരു ഭാഗവും ഇനിയുള്ള വരുമാനത്തിൽ ഇൗടാക്കാൻ ശ്രമിക്കും.
ക്വാറൻറീൻ, പി.സി.ആർ പരിശോധന, ഉയർന്ന വിമാനടിക്കറ്റ് നിരക്ക്, വിദേശ രാജ്യങ്ങളിൽ നൽകേണ്ട റിക്രൂട്ട്മെൻറ് ഫീസ് വർധന തുടങ്ങി ചെലവുകൾ വർധിച്ചതും ഫീസ് ഉയർത്താൻ കമ്പനികളെ നിർബന്ധിതരാക്കും. ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് നിരക്ക് പരമാവധി 990 ദീനാർ ആയി വാണിജ്യ വ്യവസായ മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. ഇൗ നിരക്കിൽ തൊഴിലാളികളെ കൊണ്ടുവരാൻ കമ്പനികൾക്കു കഴിയില്ല. ഫീസ് പരിധി മാറ്റണമെന്ന് കമ്പനികൾ മന്ത്രാലയത്തോട് ആവശ്യപ്പെടും.
കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് വരുന്നതിനുമുമ്പ് തൊഴിലാളികൾക്ക് വിദേശത്ത് പരിശീലനം നൽകുന്നുണ്ട്. ഇതിനുള്ള ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗാർഹികത്തൊഴിലാളി വിസ അനുവദിക്കൽ പുനരാരംഭിക്കാൻ നീക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട ശിപാർശ മന്ത്രിസഭക്കു മുന്നിലാണ്.
മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ധന മന്ത്രാലയം എന്നിവക്ക് നിർദേശത്തോട് എതിർപ്പില്ലെന്നാണ് അറിയുന്നത്. രാജ്യത്ത് ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വിസ നടപടികൾ പുനരാരംഭിക്കണമെന്ന് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ നേരേത്ത സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.