33 ത​ട​വു​കാ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: 33 ത​ട​വു​കാ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഒ​രാ​ളെ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. മ​റ്റു​ള്ള​വ​രെ സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​ട​വു​കാ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി. വൈ​റ​സ്​ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​വും ന​ട​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

ത​ട​വു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ നേ​ര​േ​ത്ത​ത​ന്നെ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. നേ​ര​േ​ത്ത​യും കു​വൈ​ത്തി​ൽ ജ​യി​ലു​ക​ളി​ൽ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ഒ​രു ഘ​ട്ട​ത്തി​ൽ മു​ഴു​വ​ൻ ത​ട​വു​കാ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ജ​യി​ലി​ലെ തി​ര​ക്ക്​ കു​റ​ക്കാ​നാ​യി നി​ര​വ​ധി വി​ദേ​ശ ത​ട​വു​കാ​രെ സ്വ​ന്തം നാ​ടു​ക​ളി​ൽ അ​യ​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.