33 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: 33 തടവുകാർക്ക് കോവിഡ് ബാധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരാളെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ സുരക്ഷിതമായ അന്തരീക്ഷത്തിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ മന്ത്രാലയം തടവുകാർക്ക് കോവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കി. വൈറസ് വ്യാപിക്കാതിരിക്കാനുള്ള എല്ലാ ക്രമീകരണവും നടത്തിയതായി ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ നേരേത്തതന്നെ വരുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നേരേത്തയും കുവൈത്തിൽ ജയിലുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ മുഴുവൻ തടവുകാർക്കും പരിശോധന നടത്തി. കഴിഞ്ഞ വർഷം ജയിലിലെ തിരക്ക് കുറക്കാനായി നിരവധി വിദേശ തടവുകാരെ സ്വന്തം നാടുകളിൽ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.