കുവൈത്ത് സിറ്റി: ടോക്യോ ഒളിമ്പിക്സിലെ കുവൈത്തിെൻറ ഏക മെഡൽ ജേതാവ് അബ്ദുല്ല അൽ റഷീദിയെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. ഒളിമ്പിക്സ് പോലൊരു അന്താരാഷ്ട്ര വേദിയിൽ കുവൈത്ത് പതാക പാറിച്ച് രാജ്യത്തിെൻറ അഭിമാനം കാത്ത അബ്ദുല്ല അൽ റഷീദി എല്ലാ അർഥത്തിലും അഭിനന്ദനവും ആദരവും അർഹിക്കുന്നതായി അമീർ പറഞ്ഞു. രാജ്യത്തിനായി മത്സരിച്ച എല്ലാ താരങ്ങളെയും അഭിനന്ദിക്കുന്നു.
മെഡൽ ലഭിച്ചില്ലെങ്കിലും അവരുടെ കഠിന പരിശ്രമത്തെ രാജ്യം മാനിക്കുന്നു. കൂടുതൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയെട്ടയെന്നും അമീർ ആശംസിച്ചു. സാമൂഹിക ക്ഷേമമന്ത്രി ഡോ. മിഷാൻ അൽ ഉതൈബി, കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയംഗം ശൈഖ് ഫൈസൽ അൽ നവാഫ് അസ്സബാഹ്, ടോക്യോ ഒളിമ്പിക്സിലെ കുവൈത്ത് സംഘത്തെ നയിച്ച ഫാത്തിമ ഹയാത്ത് എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
അബ്ദുല്ല അൽ റഷീദിക്ക് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി 30,000 ദിനാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിലെ സ്കീറ്റ് ഇനത്തിലാണ് അദ്ദേഹം വെങ്കല മെഡൽ നേടിയത്. 58കാരനായ അബ്ദുല്ല അൽ റഷീദിയുടെ ഏഴാമത് ഒളിമ്പിക്സ് ആയിരുന്നു ടോക്യോയിലേത്. കഴിഞ്ഞ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ അബ്ദുല്ല അൽ റഷീദി വെള്ളി നേടിയിരുന്നു.
കുവൈത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നതിനാൽ യോഗ്യത നേടിയ ഏഴ് കുവൈത്തി കായികതാരങ്ങൾ ഒളിമ്പിക് പതാകക്ക് കീഴിലാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.