കുവൈത്ത് സിറ്റി: ഇടതുപക്ഷ സർക്കാറും സി.പി.എമ്മും നിരന്തരം നടത്താറുള്ള പുരോഗമന സംസ്കാരിക നാട്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം പൊളിഞ്ഞു വീണിരിക്കുന്നതെന്ന് കുവൈത്ത് പ്രവാസി വെൽഫെയർ.
നാല് വർഷം എന്തുകൊണ്ട് റിപ്പോർട്ട് വെളിച്ചം കണ്ടില്ലെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോഴത്തെ കോലാഹലങ്ങളും രാജികളും. സർക്കാറിന്റെ കൂടെ നിൽക്കുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും കാലം ഇത് പൂഴ്ത്തിവെച്ചത്.
റിപ്പോർട്ട് പുറത്തുവന്നപ്പോൾ കുറ്റാരോപിതരെ സംരക്ഷിക്കുന്ന സപീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ സിനിമ എന്ന ഈ വലിയ വ്യവസായത്തെ തകർക്കുന്നതിലേക്ക് കാര്യങ്ങൾ എത്തുമായിരുന്നില്ല. തൊഴിലിടങ്ങളിൽ അന്തസ്സോടെ ജോലി ചെയ്യാനുള്ള അവകാശം സ്ത്രീകൾക്ക് അനുവദിച്ചു കൊടുക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.