കുവൈത്ത് സിറ്റി: നിയമലംഘകരെയും കുറ്റവാളികളെയും പിടികൂടുന്നതിനായി പൊതു സുരക്ഷാ വിഭാഗം പരിശോധന തുടരുന്നു. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകർ പിടിയിലായി.
221 ട്രാഫിക് ലംഘനങ്ങൾ, മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് അറസ്റ്റുകൾ, റസിഡൻസി കാലാവധി കഴിഞ്ഞതും ഒളിച്ചോടിയതുമായ ഒരു കേസ്, ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ രണ്ടു കേസുകൾ എന്നിവ ഈ കാലയളവിൽ രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജൂലൈ 21 മുതൽ ജൂലൈ 27 വരെയാണ് പരിശോധന കാമ്പയിനുകൾ നടത്തിയത്. 12 അനധികൃത പലചരക്ക് കടകളും നാല് കാരവാനുകളും നീക്കം ചെയ്യുകയും ആറ് അശ്ലീല കേസുകളിൽ നടപടിയെടുക്കുകയും ചെയ്തു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അഞ്ചുപേരെ നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.