കുവൈത്ത് സിറ്റി: വിദ്യാലയങ്ങളിൽ മാർച്ചിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തയാറെടുപ്പ് ആരംഭിച്ചു. ഒാൺലൈൻ വിദ്യാഭ്യാസവും നേരിട്ടുള്ള ക്ലാസുകളും സമന്വയിപ്പിച്ചുള്ള രീതിയിൽ തുടങ്ങി ക്രമേണ പൂർണതോതിൽ സാധാരണ ക്ലാസിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് അധികൃതർ ആലോചിക്കുന്നത്. എല്ലാ തീരുമാനങ്ങളും നടപടികളും ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരത്തിനും മേൽനോട്ടത്തിനും വിധേയമാവും. വാക്സിൻ എത്തി കോവിഡ് നിയന്ത്രണ വിധേയമാകാതെ നേരിട്ടുള്ള അധ്യയനം ആരംഭിക്കില്ല.
മാർച്ചോടെ ഇത് സാധ്യമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ആരോഗ്യ മന്ത്രാലയം കാര്യമായി പരിഗണിക്കുന്നുണ്ട്.
നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇൗ ആഴ്ച വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സിദിെൻറ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പേപ്പർ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടും ചർച്ച നടത്തി. ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.