മുനിസിപ്പാലിറ്റി 150 വിദേശികളെ പിരിച്ചുവിടുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ മുനിസിപ്പാലിറ്റി 150 വിദേശി ജീവനക്കാരെ പിരിച്ചുവിടുന്നു. എക്​സിക്യൂട്ടിവ്​ തസ്​തികയിലുള്ളവരെയാണ്​ സ്വദേശിവത്​കരണ ഭാഗമായി ഒഴിവാക്കുന്നത്​. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മുനിസിപ്പാലിറ്റി മന്ത്രി വലീദ്​ അൽ ജാസിം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകി. അഡ്​മിനിസ്​ട്രേഷൻ, ടെക്​നിക്കൽ, എൻജിനീയറിങ്​, സർവിസ്​ മേഖലയിൽ 100 ശതമാനം സ്വദേശിവത്​കരണം പരമാവധി വേഗത്തിൽ നടപ്പാക്കുകയാണ്​ ലക്ഷ്യം. ഡിജിറ്റൽവത്​കരണത്തിലൂടെ ഒഴിവാക്കാൻ കഴിയുന്ന തസ്​തികകളിൽനിന്ന്​ വിദേശികളെ നീക്കും.

കുവൈത്തികൾ താൽപര്യപ്പെടുന്ന തസ്​തികകളിലും വിദേശികളെ ഒഴിവാക്കും. ഡിജിറ്റൽ ജോലികൾക്ക്​ പുതുതായി ജോലിക്കാരെ നിയമിക്കേണ്ടി വരു​േമ്പാൾ സ്വദേശികൾക്ക്​ മുൻഗണന നൽകും. മാന്വൽ ആയി ജോലി ചെയ്​തിരുന്ന സ്വദേശികളെ പരി​ശീലനം നൽകി ഡിജിറ്റൽ ജോലിക്ക്​ നിയോഗിക്കുകയും ചെയ്യും. സിവിൽ സർവിസ്​ കമീഷ​െൻറയും സ്വദേശിവത്​കരണ സമിതിയുടെയും ശിപാർശയുടെ അടിസ്ഥാനത്തിലാണിത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.