കുവൈത്ത് സിറ്റി: കുവൈത്തിൽ ശ്മശാനങ്ങളിൽ സംസ്കരണ ചടങ്ങുകളുടെ ചിത്രീകരണം വിലക്കി മുനിസിപ്പാലിറ്റി. അനുമതി കൂടാതെ ഖബറടക്ക ചടങ്ങുകളുടെ ഫോട്ടോ, വിഡിയോ എന്നിവ പകർത്തുന്നവരിൽനിന്ന് 5000 ദീനാർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്ത് മുനിസിപ്പാലിറ്റി മൃതദേഹ സംസ്കരണ വകുപ്പ് മേധാവി ഡോ. ഫൈസൽ അൽ അവാദി ആണ് ഇക്കാര്യം അറിയിച്ചത്.
മൊബൈല്‍ ഫോൺ ഉപയോഗിച്ചോ പ്രഫഷനല്‍ കാമറകള്‍ ഉപയോഗിച്ചോ സംസ്ക്കാര ചടങ്ങുകൾ പകർത്തുന്നത് വിലക്കി മുനിസിപ്പൽ ചട്ടങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖരുടെ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കാൻ വ്ലോഗർമാർ ഉൾപ്പെടെ വലിയ ആൾക്കൂട്ടം എത്തുന്നതായി ഡോ. ഫൈസൽ അൽ അവാദി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ആളുകള്‍ കൂടുന്നത് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് വലിയ മാനസിക പ്രയാസത്തിന് കാരണമാകുന്നുണ്ട്. ഈ പ്രവണത മൃതദേഹത്തോടുള്ള അനാദരവും സ്വകാര്യതയുടെ ലംഘനവുമാണ്.
ശ്മശാനങ്ങളിൽ മറ്റു ഉദ്ദേശ്യ ലക്ഷ്യങ്ങളോടുകൂടി എത്തുന്നവര്‍ക്കെതിരെ നിയമനടപടികൾ കർശനമാക്കും. ഖബറടക്കൽ ചടങ്ങുകളുടെ പവിത്രത സംരക്ഷിക്കാന്‍ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.