കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് 90 വർഷത്തിനിടയിലെ ശക്തമായ ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്. കുവൈത്ത് സയന്റിഫിക് റിസർച് സെന്ററിൽനിന്നുള്ള കണക്കുകൾ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 90 വർഷങ്ങൾക്കിടയിൽ നിരവധി ചെറുചലനങ്ങൾ കുവൈത്തിൽ അനുഭവപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. 1931 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത്‌ അനുഭവപ്പെട്ട ഭൂചലനങ്ങളിൽ 25 എണ്ണം 3.8 ഡിഗ്രിയിൽ കൂടുതൽ തീവ്രത രേഖപ്പെടുത്തിയതായാണ് കണക്കുകൾ. നാലോ അതിന് മുകളിലോ തീവ്രത രേഖപ്പെടുത്തിയ 13 ഭൂചലനങ്ങളും ഇക്കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1931ലും 1993ലുമാണ് കഴിഞ്ഞ 90 വർഷത്തിനിടയിലെ ഏറ്റവും തീവ്രതയുള്ള ഭൂചലനങ്ങൾ രാജ്യത്ത്‌ ഉണ്ടായത്‌. 4.8 ഡിഗ്രി തീവ്രതയാണ് ഈ രണ്ട്‌ ചലനങ്ങളിലും രേഖപ്പെടുത്തിയത്. 2019 ലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ചെറുചലനങ്ങൾ അനുഭവപ്പെട്ടത്.

ഇറാനിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനം ആയിരുന്നു ഇവയെല്ലാം. ആ വർഷം സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി നാലുതവണയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.28 നാണ് അഹമ്മദി ഗവർണറേറ്റിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തായി ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ അഞ്ച് ഡിഗ്രി തീവ്രത രേഖപ്പെടുത്തിയിരുന്നു.

ഭൂചലനങ്ങൾ നൽകുന്ന മുന്നറിയിപ്പ് വളരെ വലുതാണെന്നും ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ സംയോജിത നയം അടിയന്തരമായി രൂപവത്കരിക്കണമെന്നും കുവൈത്ത് സയന്റിഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ കുവൈത്ത് നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വർക്ക് സൂപ്പർവൈസർ ഡോ. അബ്‍ദുല്ല അൽ ഇൻസി പറഞ്ഞു. ഭൂചലനത്തിന്റെ കാരണങ്ങൾ കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും എണ്ണ ഖനനവുമായി ഇതിനു ബന്ധമുണ്ടാകാനുള്ള സാധ്യത ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The previous day experienced the strongest earthquake in 90 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.