കുവൈത്ത് സിറ്റി: സെപ്റ്റംബറോടെ കുവൈത്തിൽ 20 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം. 2020 ഡിസംബർ അവസാനത്തെ കണക്ക് അനുസരിച്ച് കുവൈത്ത് ജനസംഖ്യ 46,70,000 ആണ്. 16 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകില്ല. ഗർഭിണികൾ, സാംക്രമിക രോഗമുള്ളവർ എന്നിവർക്കും നൽകുന്നില്ല. വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയാത്തതിനാലും പാർശ്വഫലങ്ങളെ സംബന്ധിച്ച പഠനറിപ്പോർട്ടുകൾ പുറത്തുവരാത്തതിനാലുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ എടുക്കാൻ നിർബന്ധിക്കാതിരിക്കുന്നത്.
ഒരു വിഭാഗം കുത്തിവെപ്പിൽനിന്ന് മാറിനിൽക്കുമെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം കണക്കിലെടുക്കുേമ്പാൾ ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേർക്കും സെപ്റ്റംബറോടെ കോവിഡ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറോടെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം സാധ്യമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുകയാണ്. മറ്റു നിയന്ത്രണങ്ങളും നീക്കി സാധാരണ ജീവിതത്തിലേക്ക് ആറുമാസത്തിനകം കടക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
മുൻഗണന വിഭാഗത്തിൽനിന്ന് ആരോഗ്യപ്രവർത്തകർ, മാറാരോഗികൾ, പ്രായമായവർ എന്നിവർക്ക് ഇതിനകം വാക്സിൻ നൽകി. സഹകരണ സംഘം ജീവനക്കാർ, വിദ്യാഭ്യാസ ജീവനക്കാർ എന്നിവർക്ക് പ്രത്യേക കാമ്പയിനിലൂടെ വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കണം. മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ സഹകരണ സംഘങ്ങളിൽ എത്തിയാണ് ജീവനക്കാർക്ക് കുത്തിവെപ്പെടുക്കുക. രാജ്യനിവാസികളായ സ്വദേശികളും വിദേശികളും വൈകാതെ വാക്സിൻ രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് അഭ്യർഥിച്ചു.
കോവിഡ്: 1347 കേസുകൾ; 1386 രോഗമുക്തി; അഞ്ചു മരണം
ഇനി ചികിത്സയിൽ 14,510 പേർ; െഎ.സി.യുവിൽ 230 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 1347 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,17,933 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ശനിയാഴ്ച 1386 പേർ ഉൾപ്പെടെ 2,02,208 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,510 പേരാണ് ചികിത്സയിലുള്ളത്. 230 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ വർധിച്ചു. 8447 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി.
ഇതുവരെ രാജ്യത്ത് 19,60,138 പേർക്ക് വൈറസ് പരിശോധന നടത്തി. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ 1215 പേരാണ് ഇതുവരെ മരിച്ചത്. ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.