കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ പുകവലിക്കാരുടെ നിരക്ക് കൂടുതൽ കുവൈത്തിൽ. 39.9 ശതമാനമാണ് രാജ്യത്ത് പുരുഷന്മാരിൽ പുകവലിക്കാർ.
വനിതകളിൽ മൂന്ന് ശതമാനം പുക വലിക്കുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോക പുകവലി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുവൈത്ത് സൊസൈറ്റി ഫോർ സ്മോക് ആൻഡ് കാൻസർ കൺട്രോൾ സംഘടിപ്പിച്ച സിേമ്പാസിയത്തിലാണ് കണക്കുകൾ നിരത്തിയത്. സിഗരറ്റ് മാത്രം കണക്കിലെടുത്തുള്ള കണക്കാണിത്.
ഹുക്ക വലിക്കുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താൽ നിരക്ക് പിന്നെയും കൂടും. ജി.സി.സി രാജ്യങ്ങളിൽ പുകയില ഉൽപന്നങ്ങൾക്ക് ഏറ്റവും വില കുറവ് ഖത്തർ കഴിഞ്ഞാൽ കുവൈത്തിലാണ്. 481 ദശലക്ഷം ദീനാറാണ് രാജ്യത്ത് ഒരു വർഷം ഉപയോഗിക്കപ്പെടുന്ന പുകയില ഉൽപന്നങ്ങളുടെ മൂല്യം. കുവൈത്തിലെ പുരുഷന്മാരിൽ ഒരു ലക്ഷം മരണങ്ങളിൽ 49 എണ്ണം പുകവലി കാരണമാണ്.
പുകവലിക്കാരിൽ 15.4 ശതമാനം 13നും 15നും ഇടയിൽ പ്രായമുള്ളവരാണ്. ചെറുപ്പക്കാരിലെ പുകവലി ശീലം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകിയാൽ മാറ്റിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ പുകവലിക്കാരുള്ളത് 30നും 40നും ഇടയിൽ പ്രായക്കാരിലാണ്.
'കോവിഡ് കാലത്ത് പുകവലിശീലം ഉപേക്ഷിക്കാം' തലക്കെട്ടിൽ അടുത്തിടെ ആരോഗ്യ മന്ത്രാലയം വിപുലമായ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.