കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഓണം-ഈദ് സംഗമം-2023 ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് പ്രസിഡന്റ് എം.എ. നിസാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ എം. ഹരിപ്രസാദ് ഓണസദ്യ കൂപ്പൺ ട്രാക്ക് ചെയർമാൻ പി.ജി. ബിനുവിന് നൽകി പ്രകാശനം നിർവഹിച്ചു.
വൈസ് പ്രസിഡന്റുമാരായ ശ്രീരാഗം സുരേഷ്, എ. മോഹനകുമാർ, ചീഫ് കോഓഡിനേറ്റർ കെ.ആർ. ബൈജു, ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, സെക്രട്ടറിമാരായ ആഷ്ലി ജോസഫ്, വി.ആർ. വിജിത്ത് കുമാർ, ജോയന്റ് ട്രഷറർ കൃഷ്ണരാജ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അജിത് എം.ജി, രജിത്ത് പി.ആർ, അരുൺ കുമാർ കെ.ഒ, രഞ്ജിത്ത് ജോണി, വനിതവേദി പ്രസിഡന്റ് പ്രിയ രാജ്, വനിതവേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു. ഒക്ടോബർ 13ന് രാവിലെ ഒമ്പതു മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിലാണ് ട്രാക്ക് ഓണം-ഈദ് സംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.