??????? ????????, ??????????

കുവൈത്തിൽ രണ്ട്​ മലയാളികൾ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ രണ്ട്​ മലയാളികൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി തെക്കേ ചെരങ്ങോട്ട്​ അബ്​ദുൽ അഷ്റഫ് (55), പാലക്കാട്​ കൊല്ല​േങ്കാട് ‘ശ്രീജ’യിൽ വിജയ ഗോപാൽ (65) എന്നിവരാണ്​ മരിച്ചത്​. 

മുബാറക്​ അൽ കബീർ ആശുപത്രിയിലായിരുന്നു വിജയഗോപാലി​​െൻറ അന്ത്യം. അബ്​ദുൽ അഷ്​റഫ്​ കുറച്ച് ദിവസങ്ങളായി അമീരി ആശുപത്രിയിൽ ​െഎ.സി.യുവിൽ ആയിരുന്നു​. നുസ്​ഹ സഹകരണ സംഘത്തിൽ കാഷ്യർ ആയിരുന്നു. ഭാര്യ: താഹിറ. മകൻ: ജുനൈദ്​. സഹോദരന്മാർ: ഷൗക്കത്ത്​, ഫിറോസ്​. നാല്​ ​സഹോദരിമാരുമുണ്ട്​. 

Tags:    
News Summary - two presons died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.