എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ വി​സ പ്ര​ശ്​​നം: കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘം  ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് എ​ൻ​ജി​നീ​യേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘം ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. 
ജൂ​ലൈ 15ന​കം ഇ​ന്ത്യ​യി​ലെ അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ കൈ​മാ​റാ​മെ​ന്ന് മാ​ന​വ വി​ഭ​വ വ​കു​പ്പ് കു​വൈ​ത്ത് സം​ഘ​ത്തി​ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. കു​വൈ​ത്ത് സൊ​സൈ​റ്റി ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്‌​സ്, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​ക്ര​ഡി​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. 

കേ​ന്ദ്ര മാ​ന​വ വി​ഭ​വ മ​ന്ത്രി പ്ര​കാ​ശ് ജാ​വ്​​ദേ​ക്ക​റു​മാ​യും യു.​ജി,സി, ​എ​ൻ.​ബി.​എ, എ.​ഐ.​സി.​ടി.​ഇ, ഡ​ൽ​ഹി ഐ.​ഐ.​ടി എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സം​ഘം ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളും എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​തി​നി​ധി സം​ഘ​ത്തി​ന് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. ജൂ​ലൈ 15ന​കം ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളു​മു​ൾ​പ്പെ​ടു​ന്ന സ​മ​ഗ്ര​മാ​യ പ​ട്ടി​ക കൈ​മാ​റാ​മെ​ന്ന് മാ​ന​വ വി​ഭ​വ വ​കു​പ്പ് കു​വൈ​ത്ത് സം​ഘ​ത്തി​ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. 

ഈ ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യും എ​ൻ​ജി​നീ​യേ​ഴ്സ് സൊ​സൈ​റ്റി ഭ​ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും. സൊ​സൈ​റ്റി​യു​ടെ എ​ൻ.​ഒ.​സി ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​സാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കെ.​എ​സ്.​ഇ  അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    
News Summary - visa-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.