കുവൈത്ത് സിറ്റി: ഓൺലൈൻ വഴി തങ്ങളുടെ മൊബൈലിലേക്ക് വന്ന വിസയുടെ കോപ്പി ഉപയോഗിച്ച് കുവൈത്തികൾക്ക് ബ്രിട്ടനിലേക്ക് യാത്ര നടത്താനുള്ള സൗകര്യം ജൂലൈ മുതൽ പ്രാബല്യത്തിലാകുന്നു. കുവൈത്ത് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ മൈക്കിൾ ഡെഫൻബോർട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്മാർട്ട് ഫോൺ സ്ക്രീനിൽ തെളിയുന്ന വിസ കോപ്പി എമിഗ്രേഷനിൽ കാണിച്ച് യാത്രാ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യമാണ് യാഥാർഥ്യമാകുന്നത്. പ്രിൻറ് ചെയ്ത വിസ കോപ്പിയുടെ ആവശ്യം പിന്നീടുണ്ടാവില്ല. 12ാമത് ബ്രിട്ടീഷ്–കുവൈത്ത് സംയുക്ത സമിതിയുടെ സമാപന സെഷനിലാണ് പുതിയ നടപടികളുടെ പ്രഖ്യാപനമുണ്ടായത്. യാത്രാ നടപടികളിൽ പരമാവധി ഇളവ് നൽകി കൂടുതൽ കുവൈത്തികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഉപരിപഠന–സന്ദർശന യാത്രകൾക്കും ഇത് ഏറെ സൗകര്യപ്രദമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.