കുവൈത്ത് സിറ്റി: വിസക്കച്ചവടവും അനധികൃത തൊഴിലാളികൾ വിപണിയിലെത്തുന്നതും അവസാ നിപ്പിക്കുന്നതിെൻറ ഭാഗമായി വിദേശികളുടെ വിസമാറ്റം പൂർണമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തൊഴിലുടമകളുടെ സമരം. ജാബിരിയയിലെ മാൻപവർ അതോറിറ്റിയുടെ ആസ്ഥാന കെട്ടിടത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ നിരവധി തൊഴിലുടമകളാണ് പങ്കെടുത്തത്.
സർക്കാർ മേഖലയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പോലെ അവധിക്ക് പോകുന്ന വിദേശികൾ പ്രത്യേക അനുമതി പത്രം കരസ്ഥമാക്കണമെന്ന നിബന്ധന ഏർപ്പെടുത്തുക, അവധി തുടങ്ങുന്നതിെൻറയും അവസാനിക്കുന്നതിെൻറയും തീയതി അതിൽ പ്രത്യേകം അടയാളപ്പെടുത്തുക, അവധി കഴിഞ്ഞ് നിശ്ചിത തിയതിക്കകം ജോലിയിൽ പ്രവേശിക്കാത്തവരുടെ ഇഖാമ റദ്ദാവുന്നതരത്തിൽ നിയമനിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.
ജീവനക്കാർ അവധിക്കു പോയി സമയത്ത് തിരിച്ചുവരാത്തതും തൊഴിലാളികൾ സ്ഥാപനത്തിൽനിന്ന് മാറുന്നതും ഉൾപ്പെടെ കാര്യങ്ങൾ കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തിൽ നിയമനിർമാണം ആവശ്യപ്പെട്ട് സ്വദേശി സ്വകാര്യ തൊഴിലുടമകൾ സമരത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.