കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) പി.കെ. ഭാസ്കരൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കുവൈത്ത് മിലിട്ടറി ഹോസ്പിറ്റൽ ജനറൽ സർജൻ ഡോ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി. ബിനു മുഖ്യ പ്രഭാഷണം നടത്തി.
വോയ്സ് കുവൈത്ത് അംഗങ്ങളുടെ കുട്ടികളിൽ കഴിഞ്ഞ വർഷം നടന്ന എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഗീത്, ഗംഗ, കാവ്യ ബിജു, ശ്രീശാന്ത്, മധുസൂദനൻ, ശ്രീരാഗ്, നിവേദ്യ പ്രസാദ്, ശ്രീഹരി ദിലീപ് എന്നിവരാണ് അവാർഡിനർഹരായത്. കുട്ടികളുടെ അസാന്നിധ്യത്തിൽ മാതാപിതാക്കളും, ബന്ധുക്കളും ഡോ. ശങ്കരനാരായണനിൽ അവാർഡുകൾ ഏറ്റുവാങ്ങി.
മനോജ് മാവേലിക്കര, പി.എം. നായർ, ഓർഗനൈസിങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, വനിത വേദി ജനറൽ സെക്രട്ടറി സുമലത എസ്, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ ജി. മോഹൻ, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഡോ. ശങ്കരനാരായണന് ചെയർമാൻ പി.ജി. ബിനു സ്നേഹോപഹാരം കൈമാറി. ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ കെ. ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.