കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതാവേദി ‘ഓണോത്സവം -2023’ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു.
വനിതാവേദി പ്രസിഡൻറ് സരിത രാജൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദി പ്രസിഡൻറ് പ്രിയരാജ് മുഖ്യാതിഥിയായി. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്, വനിതാവേദി വൈസ് പ്രസിഡൻറ് മിനികൃഷ്ണ എന്നിവർ സംസാരിച്ചു.
താലപ്പൊലിയും ചെണ്ടമേളത്തോടുംകൂടി നടന്ന ഘോഷയാത്രയിൽ മഹാബലിയെ വരവേറ്റു. തുടർന്ന് തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നാടൻപാട്ടുകൾ, നൃത്ത നൃത്യങ്ങൾ, ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. യൂനിറ്റ് തല അത്തപ്പൂക്കള മത്സരത്തിൽ സിറ്റി യൂനിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഫഹാഹീൽ യൂനിറ്റ് (രണ്ടാം സ്ഥാനം), അബ്ബാസിയ യൂനിറ്റ് (മൂന്നാം സ്ഥാനം), സാൽമിയ യൂനിറ്റ് (നാലാം സ്ഥാനം) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റിയും ഏരിയ കമ്മിറ്റികളും പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാവേദി ജനറൽ സെക്രട്ടറി എസ്. സുമലത സ്വാഗതവും വനിതാവേദി ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.