കുവൈത്ത് സിറ്റി: ശൈത്യകാലം അടുത്തുവരുന്നതിനാൽ റോഡ് അറ്റകുറ്റപ്പണികൾ ത്വരിതപ്പെടുത്താന്‍ നിർദേശം. സീസണ് അടുത്തതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് മന്ത്രാലയവും.
നേരത്തേ റോഡ് അറ്റകുറ്റപ്പണികൾക്കായി ധനമന്ത്രാലയം 240 ദശലക്ഷം ദിനാർ വകയിരുത്തിയിരുന്നു. ജൂലൈയിൽ പൊതുമരാമത്ത് മന്ത്രാലയം അറ്റകുറ്റപ്പണി കരാറിന് അന്താരാഷ്ട്ര ടെൻഡർ വിളിച്ചിരുന്നു. ഇന്ത്യയിൽനിന്നടക്കമുള്ള അന്താരാഷ്ട്ര കമ്പനികൾ ലേലത്തിൽ പങ്കെടുത്തിരുന്നു. ആഗസ്റ്റോടെ ജോലികൾ ആരംഭിക്കുമെന്ന് സർക്കാർ കമ്യൂണിക്കേഷൻ സെന്റർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് മഴക്കാലത്ത് റോഡുകളിൽ വെള്ളക്കെട്ട് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.