കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ കാമ്പയിൻ നടത്തി. 'പിങ്ക് നൗ' പ്രമേയത്തിൽ ഒക്ടോബർ മാസത്തിലുടനീളം ബോധവത്കരണ പരിപാടികൾ നടത്തി. ETEN, V- Star, MARIPOSA, MY BRA തുടങ്ങിയ ഉൽപന്നങ്ങളുടെ വിൽപന വരുമാനത്തിെൻറ ഒരു ഭാഗം ഉപയോഗിച്ചാണ് കാമ്പയിനിൽ കൈകോർത്തത്.
നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാവുന്ന ഗുരുതര രോഗമാണ് സ്തനാർബുദം. മാമോഗ്രാം പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും. നേരത്തെ രോഗം കണ്ടെത്തുക എന്നത് ചികിത്സ വിജയിക്കുന്നതിലെ നിർണായക ഘടകമാണ്. ഈ സാഹചര്യത്തിലാണ് സ്തനാർബുദ ബോധവത്കരണം സംഘടിപ്പിച്ചത്.
ബുധനാഴ്ച ലുലു റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് കുവൈത്ത് ആൻഡ് ഇറാഖ് ഡയറക്ടർ മുഹമ്മദ് ഹാരിസ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രതിനിധിക്ക് ഫണ്ട് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.