അജ്പക് ‘കിഴക്കിന്റെ വെനീസ് ഉത്സവ്’ ഫ്ലയർ ബി.ഇ.സി ഹെഡ് ഓഫ് ബിസിനസ്
രാംദാസ് നായർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) മെഗാ പ്രോഗ്രാം കിഴക്കിന്റെ വെനീസ് ഉത്സവ് -2025 ഏപ്രിൽ നാലിന് അബ്ബാസിയ ആസ്പയർ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. പരിപാടിയുടെ ഫ്ലയർ പ്രകാശനം പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.ഇ.സി ഹെഡ് ഓഫ് ബിസിനസ് രാംദാസ് നായർ നിർവഹിച്ചു.
രാജീവ് നടുവിലെമുറി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ലിസൻ ബാബു, മാർട്ടിൻ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ മുഖ്യ അതിഥി ആയിരിക്കും. ശ്രീരാഗ് ഭരതൻ, സോണിയ ആമോദ്, അനൂപ് കോവളം, ആദർശ് ചിറ്റാർ, ജയദേവ് കലവൂർ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.