എം.എം.എഫ് കുവൈത്ത് ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: മലയാളി മീഡിയ ഫോറം (എം.എം.എഫ്) ഇഫ്താർ സംഗമം മെട്രോ മെഡിക്കൽ കോർപ്പറേറ്റ് ഓഫിസ് ഹാളിൽ കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു. മത-ജാതി ഭേദമില്ലാതെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കുവൈത്തിലെ മലയാളി സമൂഹത്തിന്റെ വലിയ പ്രത്യേകതയാണ്.
സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും തങ്ങൾ സഹായകമാെണന്ന് അദ്ദേഹം പറഞ്ഞു.
എം.എം.എഫ് ജനറൽ കൺവീനർ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ഏകരൂൽ റമദാൻ സന്ദേശം നൽകി. തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ, അമീറുദ്ദീൻ ലബ്ബ, ഹിദായത്തുള്ള എന്നിവർ ആശംസകൾ നേർന്നു. കൺവീനർമാരായ ജലിൻ തൃപ്രയാർ സ്വാഗതവും ഹബീബുല്ല മുറ്റിച്ചൂർ നന്ദിയും രേഖപ്പെടുത്തി.
ഫാറൂഖ് ഹമദാനി, നൗഫൽ മൂടാടി, ഷാഹുൽ ബേപ്പൂർ, ഷഹീദ് ലബ്ബ, റസാഖ് ചെറുതുരുത്തി, അബ്ദുള്ള വടകര എന്നിവർ ഏകോപനം നിർവഹിച്ചു.വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.