കുവൈത്ത് സിറ്റി: ‘ലോക ഓറൽ ഹെൽത്ത് ഡേ’ യുടെ ഭാഗമായി ഇന്ത്യൻ ഡെൻറിസ്റ്റ്സ് അലയൻസ് കുവൈത്ത് (ഐ.ഡി.എ.കെ) കുട്ടികൾക്കായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പല്ലുകളും അനുബന്ധ ഘടനകൾ,വായയുടെ ആരോഗ്യം എന്നിയെക്കുറിച്ച് ബോധവത്കരിക്കുന്നതായിരുന്നു പരിപാടി.
ശരിയായ ബ്രഷിങ്, ഫ്ളോസിങ്, ആരോഗ്യകരമായ ശീലങ്ങൾ എങ്ങനെ വളർത്തിയെടുക്കാം എന്നിവയെല്ലാം കുട്ടികളെ ഉണർത്തി. ഐ.ഡി.എ.കെ, മാംഗോ ഹൈപ്പർ എന്നിവയുടെ സംയുക്ത സംരംഭമായ ഐ.ഡി.എ.കെ ഡെന്റൽ പേഷ്യൻറ് ഹാൻഡ്ബുക്കും കൈമാറി.
ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുകളുടെ സാമ്പ്ളുകളും നൽകി. ഡോ. സി.എസ്. രഞ്ജിത,ഡോ.ആസ്ത മെഹ്ത്ത,ഡോ.രമ്യ നിതിൻ, ഡോ. പ്രശാന്തി ആർ. പ്രശാന്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാൽമിയയിലെ സ്പാർക്ക് ഡാൻസ് അക്കാദമിയും ബഡ്സ് ആൻഡ് ബ്ലൂംസ് പ്രീ സ്കൂളും ചേർന്ന് സംഘടിപ്പിച്ച വസന്തകാല ക്യാമ്പുകളുടെ ഭാഗമായായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.