കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. രാവിലെ മുതൽ അന്തരീക്ഷം പൊടി നിറഞ്ഞതായിരുന്നു. കാറ്റിൽ ഉയർന്ന പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മുഴു ദിവസം തങ്ങിനിന്നു. വെള്ളിയാഴ്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടൽ യാത്രക്കാർക്കും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. ജാഗ്രതയോടെയാണ് ബോട്ടുകളും മറ്റും പ്രവർത്തിച്ചത്. ഇടിമിന്നലിനും മഴക്കും സാധ്യത പറഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ച പകൽ മഴ ഉണ്ടായിരുന്നില്ല. അതേസമയം, ശനിയാഴ്ച മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ ചൂണ്ടിക്കാട്ടി. ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞനായ അദേൽ അൽ സദൂൻ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച രാജ്യത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.