ഭരണതലത്തിലെ പുനർവിന്യാസം: ലയിപ്പിച്ചത്​ 10 മന്ത്രാലയങ്ങൾ

മസ്​കത്ത്​: ഭരണതലത്തിലെ പുനർവിന്യാസവുമായി ബന്ധപ്പെട്ട്​ 28 രാജകീയ ഉത്തരവുകളാണ്​ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ചൊവ്വാഴ്​ച പുറത്തിറക്കിയത്​. 10​ മന്ത്രാലയങ്ങളെ ലയിപ്പിച്ച്​ പകുതിയാക്കി. ഇതോടൊപ്പം അഞ്ചു​ കൗൺസിലുകളും ഇല്ലാതാക്കി. വിദേശകാര്യം, ധനകാര്യമടക്കം വകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയമിക്കുകയും ചെയ്​തു. ഒമാൻ വിഷൻ 2040‍ൻെറ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്​ ഭരണതലത്തിലെ അഴിച്ചുപണിയെന്ന്​ ഗവൺമൻെറ്​ കമ്യൂണിക്കേഷൻസ്​ സൻെറർ (ജി.സി) അറിയിപ്പിൽ പറഞ്ഞു.

വിവിധ ഭരണവകുപ്പുകളുടെ ആവർത്തനം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ്​ നടപടി. ഇതോടൊപ്പം വിഷൻ 2040​ൻെറ ഭാഗമായുള്ള ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും ഒാരോ വകുപ്പിനും കൃത്യമായി ക്രമീകരിച്ച്​ നൽകുകയും ലക്ഷ്യമാണെന്ന്​ ജി.സി റിപ്പോർട്ടിൽ പറയുന്നു. പൊതുബജറ്റിലെ ചെലവഴിക്കലിന്​ ആനുപാതികമായി സർക്കാർ പ്രവർത്തനത്തി​ൻെറ കാര്യക്ഷമത വർധിപ്പിക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും സുഗമമായ ബിസിനസ്​ അന്തരീക്ഷം സൃഷ്​ടിക്കുകയും പുനർവിന്യാസത്തി​ൻെറ ലക്ഷ്യമാണ്​. പുതിയ നടപടികൾ വഴി ഗവർണറേറ്റ്​ തലം കേന്ദ്രീകരിച്ചുള്ള വികസനത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന്​ ജി.സിയുടെ അറിയിപ്പിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.