മസ്കത്ത്: ബംഗ്ലാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഒമാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. ബംഗ്ലാദേശിലെ നിലവിലുള്ള സുരക്ഷ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ബംഗ്ലാദേശ് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ബംഗ്ലാദേശിലുള്ള ഒമാനി പൗരന്മാർ അടിയന്തര സാഹചര്യങ്ങളിൽ ധാക്കയിലെ ഒമാനി എംബസിയുമായി ബന്ധപ്പെടാനും മന്ത്രാലയം പറഞ്ഞിട്ടുണ്ട്. ഫോൺ: +880 18 1124 1175, +880 16 0118 8566.
വിദേശത്തുള്ള ഒമാനി പൗരന്മാരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.