ആശ്വാസം, ഒമാനിൽ കോവിഡ്​ ഭേദമായത്​ 1311 പേർക്ക്​

മസ്​കത്ത്​: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,311 പേർക്ക്​ കോവിഡ്​ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ്​ അറിയിച്ചു. പുതിയ രോഗബാധിതരുടെ എണ്ണത്തി​​​െൻറ ഇരട്ടിയോളമാണിത്​. ബുധനാഴ്​ച വൈകുന്നേരമാണ്​ ആരോഗ്യ വകുപ്പ്​ പുതുക്കിയ കണക്ക്​ പുറത്തുവിട്ടത്​. അസുഖം സുഖപ്പെട്ടവരിൽ 1211 പേരും മസ്​കത്ത്​ ഗവർണറേറ്റിലുള്ളവരാണ്​. ഇതിൽ മത്രയിലുള്ള 738 പേരും സീബ്​ വിലായത്തിലുള്ള 271 പേരും രോഗ മുക്​തരായി. ബോഷറിൽ 57ഉം അമിറാത്തിൽ 44 ഉം മസ്​കത്തിൽ 12 പേരും രോഗ മുക്​തരായിട്ടുണ്ട്​. മസ്​കത്തിന്​ പുറത്ത്​ വടക്കൻ ബാത്തിനയിലാണ്​ കൂടുതൽ പേർ സുഖപ്പെട്ടത്​, 161 പേർ. തെക്കൻ ബാത്തിനയിൽ 65 പേരും ദാഖിലിയയിൽ 63 പേരും രോഗ മുക്​തരായി. ദാഹിറ-26, വടക്കൻ ശർഖിയ-18, തെക്കൻ ശർഖിയ-15, അൽ വുസ്​ത-10, ബുറൈമി,ദോഫാർ നാല്​ വീതം എന്നിങ്ങനെയാണ്​ രോഗമുക്​തരുടെ എണ്ണം.

 

Tags:    
News Summary - 1311 covid patients recovered in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.