മസ്കത്ത്: ഒമാനിൽ 154 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3112 ആയി. പുതിയ രോഗികളിൽ 112 പേർ വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 960ൽ നിന്ന് 1025 ആയി ഉയർന്നിട്ടുണ്ട്. 2072 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 15 പേർ മരണപ്പെട്ടു. പുതിയ രോഗികളിൽ 120 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 2252 ആയി. 603 പേർക്ക് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുണ്ട്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-1618, 415; മസ്കത്ത് -17, 4; ബോഷർ- 245,76; അമിറാത്ത്- 58,13; സീബ് -310, 95; ഖുറിയാത്ത്-4,0.
2. തെക്കൻ ബാത്തിന: ബർക്ക- 132, 69; വാദി മആവിൽ- 10,1; മുസന്ന-44, 23; നഖൽ -20,2; അവാബി- 44,20; റുസ്താഖ് -47,10.
3. ദാഖിലിയ: നിസ്വ-60, 53; സമാഇൽ-28,17; ബിഡ്ബിദ്-7,2; ഇസ്കി -8,3; മന- 3,2; ഹംറ- 3,3; ബഹ്ല -21,13; ആദം-27,0.
4. തെക്കൻ ശർഖിയ: ബുആലി- 116,59; ബുഹസൻ- 1,1 സൂർ-20,5; അൽ കാമിൽ -7,0.
5. വടക്കൻ ബാത്തിന: സുവൈഖ് -31, 18; ഖാബൂറ-14,12; സഹം-13,9; സുഹാർ -39,16; ലിവ -10,8; ഷിനാസ് -36,21.
6. ദാഹിറ: ഇബ്രി- 39,7; ദങ്ക്-12,5; യൻകൽ -1,0.
7. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ-4,1; മുദൈബി -20,12
8. ദോഫാർ: സലാല- 17,10
9. ബുറൈമി - 7, 4
10. മുസന്ദം: ഖസബ് -5,3, മദാ- 1,1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.