സുഹാർ: സുഹാർ ഫെസ്റ്റ്വലിന് പ്രവാസികളുടെ സാന്നിധ്യവും വൈവിധ്യവും കൊണ്ടാടാൻ ആഴ്ചയിൽ ഒരു ദിനം. എല്ലാ ശനിയാ ഴ്ചയുമാണ് പ്രവാസി കളുടെ ദിനമായി പ്രഖ്യാപിച്ചത്. പ്രവാസികൾക്ക് ആഘോഷമാക്കാൻ പാകത്തിൽ കലാ സാംസ്കാരിക പരിപാടികൾ സമന്വയിപ്പിക്കുന്ന നഗരിയിൽ ഇതൊരു നല്ല തുടക്കമാകും. നാനാരാജ്യങ്ങളിലെ ജനങ്ങൾ അധിവസിക്കുന്ന ഒമാനിൽ ഒരു കലാ സാംസ്കാരിക പൈതൃക പരിപാടിയിൽ പ്രവാസികളെയും ചേർത്ത് പിടിച്ചു 'വീക്കിലി എക്സ്പാറ്റ് ഡെ 'എന്നപേരിൽ അവശപരമായ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുയാണ് അധികൃതർ. വടക്കൻ ബാത്തിന ഗവർണറുടെ ഓഫിസാണ് ഈ വർഷം മുതൽ പുതിയ ദിനം പ്രഖ്യാപിച്ചത്.
ബഹുസ്വര സംസ്കാരത്തിന്റെ വർണ്ണാഭമായ ആഘോഷത്തിലൂടെ ആളുകളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിടുന്ന പുതിയ നീക്കം ശ്രദ്ധേയമാകുമെന്ന കാര്യത്തിൽ സംശയമില്ല. നഗരിയിൽ അരങ്ങേറുന്ന മിന്നുന്ന പ്രകടനങ്ങൾ മുതൽ രുചികരമായ അന്താരാഷ്ട്ര ഭക്ഷണവിഭവങ്ങൾ വരെ, എല്ലാവിഭാഗം ജനങ്ങൾക്കും എന്തെങ്കിലും പ്രദാനം ചെയ്യുന്ന സംസ്കാരത്തിന്റെ ചലനാത്മകമായ പ്രദർശനമാണ് എക്സ്പാറ്റ് ഡേ. 'പ്രതിവാര പ്രവാസി ദിനം ഒരു സംഭവം മാത്രമല്ല സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിതെന്ന് സുഹാർ ഫെസ്റ്റിവലിന്റെ ഇവന്റ് കമ്മിറ്റി തലവൻ ഡോ അബ്ദുൾറഹ്മാൻ അൽ ഖാസ്മി പറഞ്ഞു. സാംസ്കാരിക വിനിമയത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾക്ക് അവരുടെ വ്യത്യാസങ്ങൾ പഠിക്കാനും പങ്കിടാനും ആഘോഷിക്കാനും ഒരുമിച്ചുകൂടാനുള്ള ഇടം നൽകുന്നു. അവിസ്മരണീയമായ അനുഭവം വാഗ്ദാനം ചെയ്ത് കഴിഞ്ഞ ശനിയാഴ്ചയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ലോകമെമ്പാടുമുള്ള സംവേദനാത്മക സാംസ്കാരിക പ്രദർശനങ്ങൾ, പരമ്പരാഗത സംഗീതം, നൃത്ത പ്രകടനങ്ങൾ എന്നിവ നിറഞ്ഞ പരിപാടി സന്ദർശകർക്ക് പ്രതീക്ഷിക്കാം. വിവിധ സംസ്കാരങ്ങൾക്ക് തനതായ കരകൗശല വസ്തുക്കളും രൂപകൽപനയും ഉൾക്കൊള്ളുന്ന പ്രദർശനങ്ങൾ കലാപ്രേമികൾക്ക് നൽകും. 45 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ നിരവധി കാഴ്ച്കൾ നിറയുന്നുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന പ്രവാസി ദിനത്തിനായി അതിർത്തികൾ ഭേദിക്കുന്ന ഓർമ്മകൾ സൃഷ്ടിക്കുന്നതിനും ചുറ്റുമുള്ള നാഗരികതകൾക്കിടയിൽ പാലങ്ങൾ നിർമ്മിക്കുന്നതിനും സുഹാർ ഫെസ്റ്റിവൽ സഹായകരമാകും. എല്ലാ തലമുറകളുടെയും ആവേശമുണർത്തുന്ന ഈ മേളയിലൂടെ, തദ്ദേശീയർക്ക് പൈതൃക ആചാരങ്ങൾ തിരിച്ചറിയാനും അതുപോലെ വിദേശികൾക്ക് സൗഹൃദത്തിന് പുതിയ വാതിലുകൾ തുറക്കാനും കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.