മസ്കത്ത്: രാജ്യത്ത് വ്യാഴാഴ്ച വൈകുന്നേരം മുതൽ ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി താപനിലയിൽ പ്രകടമായ മാറ്റം വരും. മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്ന കാറ്റ് ദിവസങ്ങളോളം തുടരുമെന്നാണ് കരുതുന്നത്.
കടൽ പ്രക്ഷുബ്ധമാകും. മുസന്ദം, ഒമാൻ കടൽ തീരങ്ങളിൽ 2.5 മീറ്റർ വരെ തിരമാലകൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ഇത് ദൂകരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം, രാജ്യത്ത് താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഒമാൻ മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിദഗ്ധൻ പറഞ്ഞു.
ഒമാനിൽ ശൈത്യകാലം ഡിസംബർ 21 അല്ലെങ്കിൽ 22നോ ആരംഭിക്കും. നിലവിൽ പ്രഭാതങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രികാലങ്ങളിൽ താപനില താഴ്ന്നനിലയിലാണ്. പലയിടത്തും 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.