ഒമാന്‍ എയറിന് നോര്‍ത് ഇന്ത്യ ട്രാവല്‍ പുരസ്കാരം

മസ്കത്ത്: മികച്ച സേവനത്തിന് ഒമാന്‍ എയറിന് ഇന്ത്യയില്‍നിന്ന് അംഗീകാരം. മികച്ച അന്താരാഷ്ട്ര വിമാന സര്‍വിസിനുള്ള നോര്‍ത് ഇന്ത്യ ട്രാവല്‍ പുരസ്കാരമാണ് ഒമാന്‍ എയറിന് ലഭിച്ചത്. ജയ്പൂരില്‍ നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ മന്ത്രി ഗജേന്ദ്ര സിങ് കിംസാറില്‍നിന്ന് ഒമാന്‍ എയര്‍ ജില്ലാ സെയില്‍സ് മാനേജര്‍ സുരേന്ദ്ര ശര്‍മ അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യയിലേക്ക് സര്‍വിസ് തുടങ്ങി 22 വര്‍ഷത്തിനുശേഷം ലഭിക്കുന്ന അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച് പ്രതികരിച്ചു. ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവാര്‍ഡ് തങ്ങളെ പ്രതിജ്ഞാബദ്ധമാക്കുന്നു. 
ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്കുള്ള സര്‍വിസുകള്‍ അധികം വൈകാതെ വര്‍ധിപ്പിക്കുമെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. പ്രമുഖ ട്രാവല്‍, ടൂറിസം പ്രസിദ്ധീകരണമായ ദുര്‍ഗാ ദാസ് പബ്ളിക്കേഷന്‍സ് മേഖലയില്‍ മികവുതെളിയിച്ചവര്‍ക്ക് നല്‍കുന്നതാണ് നോര്‍ത് ഇന്ത്യ ട്രാവല്‍ പുരസ്കാരം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ 52 വിഭാഗങ്ങളിലായാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നത്. 
ജൂറി തീരുമാനത്തിനുപുറമെ യാത്രചെയ്യുന്നവര്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാനും അവസരമുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് അവാര്‍ഡ് തീരുമാനിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.