മസ്കത്ത്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൂടുതല്‍ മഴ ലഭിച്ചത് മുസന്ദത്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കുകള്‍. 73 മി.മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. മദ്ഹയില്‍ 22, ബര്‍ക്കയില്‍ 19, ഖുറിയാത്തില്‍ 18 മി.മീറ്ററും മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രത്തിന്‍െറ കണക്കുകള്‍ പറയുന്നു. ചിലയിടങ്ങളില്‍ വ്യാഴാഴ്ചയും മഴ പെയ്തു. മസ്കത്ത്, മത്ര, ഖുറിയാത്ത് എന്നിവിടങ്ങളില്‍ ചെറിയ തോതിലാണ് മഴയുണ്ടായത്. മുസന്ദത്തിലെ ദിബ്ബയില്‍ ഇടത്തരം മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായപ്പോള്‍ മദ്ഹയില്‍ ശക്തമായ മഴയുണ്ടായി. ബാത്തിന, റുസതാഖ് എന്നിവിടങ്ങളിലും വ്യാഴാഴ്ച ഇടത്തരം മഴ ലഭിച്ചിരുന്നു. മഴ കൂടുതലായി ലഭിച്ചതോടെ രാജ്യത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ഇടക്കിടെ പെയ്യുന്ന മഴ മത്രയിലെ കച്ചവടക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. മഴയില്‍ റോഡില്‍ വെള്ളം ഉയരുമെന്ന് പേടിച്ച് ഉപഭോക്താക്കള്‍ വരാന്‍ മടിക്കുന്നതിനാല്‍ കച്ചവടത്തില്‍ കുറവുണ്ടായിട്ടുണ്ട്. സ്വദേശികള്‍ക്ക് ശമ്പളം കിട്ടുന്ന ഈ സമയത്ത് സാധാരണ കച്ചവടം തകൃതിയായി നടക്കേണ്ടതാണ്. വാദി ഖബ്സമന്‍, വാദി ഖബ്ഹല്‍ എന്നിവയില്‍നിന്നുള്ള മലവെള്ളപ്പാച്ചിലിനെ പേടിച്ച് കച്ചവടക്കാര്‍ മാനത്ത് മഴക്കാറ് കണ്ടാല്‍ സാധനങ്ങള്‍ ഉയരത്തില്‍വെച്ച് റൂമിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മഴയില്‍ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല കച്ചവടക്കാര്‍ക്കും നഷ്ടം സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.