മസ്കത്ത്: ഉച്ചമര്‍ദത്തെ തുടര്‍ന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മൂന്നാം ദിവസവും കനത്ത മഴ പെയ്തു. മസ്കത്ത് ഗവര്‍ണറേറ്റ് അടക്കം വിവിധയിടങ്ങളിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റും മഴയുമുണ്ടായത്. ഇടിമിന്നലിന്‍െറ അകമ്പടിയോടെ തകര്‍ത്തുപെയ്ത മഴയില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. വെള്ളം കയറിയതോടെ പ്രധാന റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. മുദൈബി വിലായത്തിലെ വാദി കബ്ബാറയില്‍ തിങ്കളാഴ്ച ഒഴുക്കില്‍പെട്ട സ്വദേശിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ കണ്ടെടുത്തു. ഇതോടെ, ഒഴുക്കില്‍പെട്ടുള്ള മരണം രണ്ടായി. മിന്നലിനെ തുടര്‍ന്നും മരം വീണും പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടു. രാത്രി വൈകിയും വൈദ്യുതിബന്ധം പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. റുസ്താഖ്, സുവൈഖ്, ഖദറ, ബിദായ, മുസന്ന, മബേല, മസ്കത്ത്, റൂവി, മത്ര, മുസന്ന, സൊഹാര്‍, ലിവ, ബുറൈമി തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം ശക്തമായ മഴയുണ്ടായത്.
തെക്ക്, വടക്കന്‍ ബാത്തിന, മസ്കത്ത് ഗവര്‍ണറേറ്റുകളുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസ്വ, ഇസ്കി, ഇബ്ര തുടങ്ങി ദാഖിലിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ രാവിലെവരെ ശക്തമായ മഴ പെയ്തു. ജഅലാനില്‍ ചൊവ്വാഴ്ച രാത്രി മഴക്കൊപ്പം ശക്തമായ ആലിപ്പഴവര്‍ഷവുമുണ്ടായി. മസ്കത്തിലും റൂവിയിലും വൈകീട്ട് അഞ്ചിന് ശേഷമാണ് ശക്തമായ മഴയുണ്ടായത്. അകമ്പടിയായി മിന്നലുമുണ്ടായിരുന്നു.
വെള്ളം കയറിയും മരങ്ങള്‍ ഒടിഞ്ഞുവീണും സുല്‍ത്താന്‍ ഖാബൂസ് ഹൈവേയടക്കം റോഡുകളില്‍ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ചെറു വാഹനങ്ങള്‍ നിന്നുപോവുകയും ചെയ്തു.
മസ്കത്തില്‍നിന്ന് സീബ് ഭാഗത്തേക്കുള്ള ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. രാത്രി എട്ടരയോടെയാണ് ഇവിടെ ഗതാഗതം പുന$സ്ഥാപിച്ചത്. അല്‍ഖൂദില്‍ ശക്തമായ വാദിയെ തുടര്‍ന്നും ഗതാഗതം ഏറെ സമയം തടസ്സപ്പെട്ടു. മിന്നലേറ്റതിനെ തുടര്‍ന്ന് വാദികബീര്‍ ഭാഗത്ത് ചില ഭാഗങ്ങളില്‍ വൈദ്യുതിബന്ധം മുടങ്ങിയത് താമസക്കാരെ ബുദ്ധിമുട്ടിലാക്കി. രാത്രി വൈകിയും പലയിടത്തും വൈദ്യുതി പുന$സ്ഥാപിച്ചിട്ടില്ല.
അമിറാത്ത്, സീബ്, ഗൂബ്ര ഭാഗങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. ഇബ്രിയടക്കം ഉള്‍പ്രദേശങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ പോസ്റ്റുകള്‍ കടപുഴകിവീണ് വൈദ്യുതി മുടങ്ങിയിരുന്നു. സഹം-അല്‍ ഖാബൂറ, അല്‍ ബുറൈമി-യങ്കല്‍, സൊഹാര്‍- ലിവ, സൊഹാര്‍ -സഹം, സുമൈല്‍ -ഇസ്കി, ബിദ്ബിദ്- ഇബ്ര, സഹം- അല്‍ ഖാബൂറ തുടങ്ങിയ റോഡുകളില്‍ വാദികളെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
മറ്റു റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. വാദികളില്‍ പ്രവാസിയടക്കം നിരവധി പേര്‍ കുടുങ്ങിയ സംഭവങ്ങളും വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. വാദി അല്‍ സുഹൈലയിലാണ് പ്രവാസി കുടുങ്ങിയത്. സഹത്തിലെ വാദി മഹ്മൂമില്‍ വാദിയില്‍പെട്ട വാഹനത്തിലെ നാലുപേരെയും രക്ഷപ്പെടുത്തി. മത്ര സൂഖില്‍ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ പല കടകളിലെയും സാധനങ്ങള്‍ പറന്നുപോയി.
അടുത്ത നാലുദിവസംകൂടി കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ട്. മസ്കത്ത്, തെക്ക്-വടക്കന്‍ ബാത്തിന അടക്കം മേഖലകളില്‍ ഇടിയോടെ മഴക്ക് സാധ്യതയുണ്ട്.
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.